ദുബായ്: കൊറോണ വൈറസ് പരക്കുന്നത് തടയുവാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി യു.എ.ഇയിലെ പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത്തവണ നേരത്തെ അവധി പ്രഖ്യാപിച്ചു.
ഞായറാഴ്ച (മാര്‍ച്ച് എട്ട്) മുതല്‍ ഒരു മാസത്തേക്കാണ് അവധി പ്രഖ്യാപിച്ചത്. വിദ്യാലയങ്ങളുടെ വസന്തകാല അവധി ഇക്കുറി നേരത്തേ ആക്കുകയാണെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. യു.എ.ഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം മുഖേനെയാണ് അവധി അറിയിപ്പ് മന്ത്രാലയം പ്രഖ്യാപിച്ചത്.അവധിക്കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അണുവിമുക്തവും സുരക്ഷിതവുമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തും.