ദുബായ്: ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യു.എ.ഇ ലേക്കുള്ള പ്രവേശനവിലക്ക് പത്തുദിവസം കൂടി നീട്ടുന്നു. നേരത്തെ മെയ് നാലു വരെയായിരുന്നു വിലക്ക്. ഇനി ഇന്ത്യയില്‍ നിന്ന് മെയ് 14 വരെ യു.എ.ഇലേക്ക് സര്‍വ്വീസ് ഉണ്ടായിരിക്കില്ലെന്ന് ഔദ്യോഗിക
എയര്‍ലൈനുകള്‍ അറിയിച്ചു.
എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റില്‍ 14 വരെയുള്ള ടിക്കറ്റുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഏപ്രില്‍ 25 മുതലാണ് ഇന്ത്യക്കാര്‍ക്ക് യു.എ.ഇലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. അതേസമയം, യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരാന്‍ തടസ്സമില്ല. യാത്രവിലക്ക് നീട്ടിയതോടെ വിസ കാലാവധി കഴിയുന്നവരും ജോലി നഷ്ടപ്പെടുന്നവരും പ്രതിസന്ധിയിലായിട്ടുണ്ട്.