3000 ദിര്‍ഹം ശമ്പളമുണ്ടെങ്കില്‍ ഫാമിലി വിസ നല്‍കാനുള്ള തീരുമാനവുമായി യു.എ.ഇ സര്‍ക്കാര്‍

uae

ദുബായ്: 3000 ദിര്‍ഹം ശമ്പളമുണ്ടെങ്കില്‍ ഫാമിലി വിസ നല്‍കാനുള്ള തീരുമാനവുമായി യു.എ.ഇ സര്‍ക്കാര്‍. രാജ്യത്ത് ജോലി നോക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് തങ്ങളുടെ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാനുള്ള നിയമങ്ങള്‍ ഉദാരമാക്കിയിരിക്കുകയാണ് യു.എ.ഇ.

കമ്പനി അനുവദിച്ചിരിക്കുന്ന താമസ സൗകര്യത്തോടൊപ്പം 3000 ദിര്‍ഹമെങ്കിലും മാസ ശമ്പളം ലഭിക്കുന്നവര്‍ക്ക് തങ്ങളുടെ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം. കമ്പനിയുടെ താമസ സൗകര്യമില്ലാത്തവര്‍ക്ക് തങ്ങളുടെ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യണമെങ്കില്‍ കുറഞ്ഞത് 4000 ദിര്‍ഹം ശമ്പളം വേണമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് എമിറൈറ്റൈസേഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഏത് തൊഴില്‍ ചെയ്യുന്നവര്‍ക്കും തങ്ങളുടെ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാവുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

യു.എ.ഇയില്‍ ജോലി ചെയ്യുന്ന പ്രവാസിക്ക് തന്റ ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ, 18 വയസ് വരെ പ്രായമുള്ള ആണ്‍കുട്ടികള്‍, അവിവാഹിതരായ പെണ്‍കുട്ടികള്‍ എന്നിവരെ സ്പോണ്‍സര്‍ ചെയ്യാനാണ് യു.എ.ഇ മന്ത്രിസഭ അനുമതി നല്‍കിയത്. നേരത്തേ ശമ്പളം എത്രയുണ്ടെങ്കിലും പല തൊഴില്‍ മേഖലയിലുള്ളവര്‍ക്കും കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതിയില്ലായിരുന്നു.

Top