അബുദാബി ; നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് തടയാൻ വേണ്ടിയുള്ള നടപടികളും വ്യവസ്ഥകളും സംബന്ധിച്ച നിയമം ലംഘിച്ചതിന് യുഎഇയിലെ 11 ബാങ്കുകൾക്ക് യുഎഇ സെൻട്രൽ ബാങ്ക് 45 ദശലക്ഷം ദിർഹം പിഴ ചുമത്തി.
2018ലെ ഫെഡറൽ നിയമ ഉത്തരവ് നമ്പർ 2018 ആർട്ടിക്കിൾ 14ന് കീഴിലുള്ള ആൻറി മണി ലോട്ടറി ആൻഡ് കോംബാറ്റിങ് ദ് ഫിനാൻസിങ് ടെററിസം ആൻഡ് ഫിനാൻസിങ് ഓഫ് ലീഗിൽ ഓർഗനൈസേഷൻ പ്രകാരമുള്ള പിഴയാണ് ചുമത്തിയത്.എന്നാൽ ഈ ബാങ്കുകളുടെ പേരുവിവരങ്ങൾ സെൻട്രൽ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, കഴിഞ്ഞ ആഴ്ച തങ്ങൾക്ക് 6.833 ദശലക്ഷം ദിർഹം (135.6 ദശ ലക്ഷം രൂപ) പിഴ ചുമത്തിയതായി യുഎഇയിലെ ഇന്ത്യൻ ബാങ്ക് ആയ ബറോഡ നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് റിപ്പോർട്ട് നൽകിയിരുന്നു.