വത്തിക്കാന്‍: ഫെബ്രുവരിയില്‍ യുഎഇയില്‍ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങി ഫ്രാന്‍സിസ് മാര്‍പാപ്പ. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനം ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപമേധാവിയും യുഎഇയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ചുമതലയുമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ ക്ഷണത്തെ തുടര്‍ന്നാണ് മാര്‍പാപ്പ യുഎഇയില്‍ എത്തുന്നത്.
മാര്‍പാപ്പയുടെ വരവിനെ യുഎഇ ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ട്വിറ്ററിലൂടെ സ്വാഗതം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദര്‍ശനം യുഎഇയും വത്തിക്കാനും തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.