ദുബായ് : യു എ ഇയില്‍ ടെലികോം കമ്പനിയായ ഡു ഒരാഴ്ചത്തേക്ക് സൗജന്യ വൈഫെ പ്രഖ്യാപിച്ചു. ഈ മാസം 18 വരെ യു.എ.ഇയിലെ 400 ലേറെ കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കീപ് ഓണ്‍ ഗിവിംഗ് എന്ന പേരില്‍ ആരംഭിച്ച കാമ്പയിന്റെ ഭാഗമായാണ് ഈ ഓഫര്‍ നല്‍കുന്നത്.
റമദാനും ഈദും കണക്കിലെടുത്ത് ഇത്തിസാലാത്ത് നേരത്തെ തന്നെ ഇന്റര്‍നെറ്റ് നിരക്ക് കുറച്ചിരുന്നു. പത്തിരട്ടി വേഗത്തോടെയായിരിക്കും സൗജന്യ വൈഫൈയെന്നും ഡു അറിയിച്ചു. കണക്ടിവിറ്റി അടിസ്ഥാന പൗരാവകാശമാണെന്നും ഇതു കണക്കിലെടുത്താണ് രാജ്യത്തെ എല്ലാ എമിറേറ്റുകളിലും സൗജന്യ വൈഫൈ നല്‍കുന്നതെന്നും ഡു പത്രക്കുറിപ്പില്‍ പറഞ്ഞു.
2017 ജൂണിലെ കണക്ക് പ്രകാരം ഡു ഉപയോക്താക്കള്‍ 82 ലക്ഷമാണ്. ഇത്തിസാലാത്തിന് പത്തര ലക്ഷം ഉപയോക്താക്കളുണ്ട്. ടെലികോം കമ്പനികളുടെ വരുമാനത്തിന്റെ 80 ശതമാനവും മൊബൈല്‍ ഫോണ്‍ സേവനങ്ങളില്‍ നിന്നാണ്.