ദുബായ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് യുഎഇയില്‍ ഇനി സൗജന്യ വിദ്യാഭ്യാസം നല്‍കുന്നു. 700 കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
യുഎഇയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 12ാം ക്ലാസ്സ് പൂര്‍ത്തിയാക്കും വരെ ഇവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ കൊറോണ പ്രതിരോധത്തിനായി ത്യാഗസന്നദ്ധരായി നിലകൊള്ളുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് യുഎഇയുടെ നടപടി.