ബസ് ചാര്‍ജ് സംവിധാനത്തിന് വലിയ മാറ്റം പ്രഖ്യാപിച്ച് യുഎഇ

അബുദാബി: രാജ്യത്ത് നിലവിലെ ബസ് ചാര്‍ജ് സംവിധാനത്തിന് വലിയ മാറ്റം പ്രഖ്യാപിച്ച് അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ജനുവരി 23ന് നിലവില്‍ വരുന്ന പുതിയ സംവിധാന പ്രകാരം ബസ് ചാര്‍ജുകള്‍ അടക്കുന്നത് നേരിട്ട് പണം നല്കിയോ മസര്‍കാര്‍ഡ് വഴിയോ ആണെങ്കിലും ഒരേ ചാര്‍ജ് നൽകിയാല്‍ മതിയാകും. എല്ലാ ബസ് സര്‍വ്വീസുകളുടേയും ചാര്‍ജ് സംവിധാനം ജനുവരി 23മുതല്‍ പുതിയ സംവിധാനത്തിലേക്ക് മാറും. അതേസമയം ദുബായിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളുടെ ചാര്‍ജ് സംവിധാനത്തില്‍ മാത്രം മാറ്റമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ പൊതു ബസുകളിലെ ചാര്‍ജ് ഈടാക്കുന്നത് മസര്‍കാര്‍ഡ് മുഖേനയാണ്. കാര്‍ഡ് ഓണ്‍ലൈന്‍ വഴി ചാര്‍ജ് ചെയ്യാവുന്നതാണ്. ബസ് സ്റ്റേഷനുകളില്‍ നിന്നും നേരിട്ടും ചാര്‍ജ് ചെയ്യാവുന്നതാണ്. പണമായി അടക്കുന്ന അതേ തുകതന്നെയാണ് മസര്‍കാര്‍ഡിലൂടെയും യാത്രക്കാര്‍ അടക്കേണ്ടിവരിക. യുഎഇയില്‍ നിലവില്‍ ബസ് ചാര്‍ജ് മൂന്ന് ദിര്‍ഹം മുതല്‍ക്കാണ് തുടങ്ങുക. പണമായാണ് അടക്കുന്നതെങ്കില്‍ അഞ്ചു ദിര്‍ഹമാണ് ചുരുങ്ങിയ ബസ് ചാര്‍ജ്. കഴിഞ്ഞ ദിവസം മസര്‍കാര്‍ഡ് കൈവശമുള്ള വിദ്യാര്‍ഥികള്‍ക്ക് ബസ് ചാര്‍ജില്‍ മുപ്പത് ശതമാനം ഇളവ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ സംവിധാനത്തിലൂടെ ഗതാഗത സംവിധാനം ഉപയോഗപ്പെടുത്താന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ് യുഎഇ ലക്ഷ്യമിടുന്നത്.

മസര്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ ഒദ്യോഗിക വെബ്സൈറ്റ് www to gov ae സന്ദര്‍ശിക്കുക, അല്ലെങ്കില്‍ അജ്മന്‍ സെൻട്രല്‍ ബസ് സ്റ്റേഷന്‍ നേരിട്ട് സന്ദര്‍ശിക്കുക. എമിറേറ്റ്സ് ഐഡി, മറ്റ് രേഖകള്‍ എന്നിവ കേന്ദ്രത്തില്‍ നല്‍കുക. പണമടച്ചതിനുശേഷം കാർഡ് സ്വീകരിക്കുക. ആവശ്യമനുസരിച്ച് ചാര്‍ജ് ചെയ്യുക. ഇരുപത്തിയഞ്ചു ദിര്‍ഹമാണ് ഒരു മസര്‍കാര്‍ഡിന്റെ വില.

Top