യു.എ.ഇ.- ഇന്ത്യ വിമാനടിക്കറ്റ് നിരക്ക് ദീപാവലിക്കുശേഷം കുറയും

ദുബായ്: ദീപാവലിക്കുശേഷം യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 20 ശതമാനം കുറയാൻ സാധ്യത ഉണ്ടെന്ന് റിപോർട്ടുകൾ. ദുബായിൽനിന്നും മുംബൈയിലേക്ക് 560 ദിർഹത്തിനടുത്താണ് ഇപ്പോഴത്തെ വിമാനടിക്കറ്റ് നിരക്ക്.

എന്നാൽ, ദീപാവലിക്കുശേഷം ഇത് 400-450 ദിർഹമായി കുറയുമെന്നാണ് ട്രാവൽ ഏജൻസികൾ പുറത്ത് വിടുന്ന റിപ്പോർട്ടിൽ ഉള്ളത്. അന്താരാഷ്ട്ര യാത്രക്കാർക്ക് നിരീക്ഷണ കാലാവധിയിൽ ഇന്ത്യ ഇളവ് ഏർപ്പെടുത്തിയത് വിമാനയാത്രാ വ്യവസായത്തിന് ഗുണകരമായെന്നാണ് റിപ്പോർട്ട്.

Top