ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് ശനിയാഴ്ച മുതൽ പത്തു ദിവസത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയതോടെ മലയാളികളടക്കം ഒട്ടേറെ പേർ യു.എഇയിൽ എത്താൻ ശ്രമം ആരംഭിച്ചു.എന്നാൽ ഇന്ത്യയിൽ നിന്നു യുഎഇയിലേയ്ക്കുള്ള വിമാനങ്ങളിൽ ടിക്കറ്റ് കിട്ടാനില്ലെന്ന് ദുബായിലെ സ്മാർട് ട്രാവൽസ് ഉടമ അഫി അഹമ്മദ് വ്യക്തമാക്കി .
ദുബായിലേയ്ക്ക് വരുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കൊറോണ പിസിആർ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നതും ഒട്ടേറെ പേരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. പ്രവേശന വിലക്ക് നിലവിൽ വരുന്ന സാഹചര്യത്തിൽ നിരവധിപ്പേർ ഇന്ത്യയിലേക്കുള്ള യാത്ര മാറ്റി വെച്ചിട്ടുണ്ട്. വിലക്ക് 10 ദിവസത്തേയ്ക്കാണെങ്കിലും ഇന്ത്യയിലെ കൊറോണ സാഹചര്യം രൂക്ഷമായി തന്നെ തുടരുകയാണെങ്കിൽ നീട്ടിയേക്കുമെന്ന ആശങ്കയാണ് എല്ലാവർക്കുമുള്ളത്. മുൻപ് ലഭിച്ചിരുന്ന പോലെ യുഎഇ അധികൃതരിൽ നിന്നുള്ള ഇളവുകളിലാണ് ഇനി പ്രവാസിയുടെ പ്രതീക്ഷ