അബുദാബി: ലോകത്തെങ്ങുമുളള ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാനൊരുങ്ങി വീണ്ടും യുഎഇ. റമദാന്‍ മാസത്തില്‍ ലോകത്തെ ദരിദ്രരായ നൂറുകോടി പേര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനുള്ള ക്യാംപെയ്ന്‍ യുഎഇ ആരംഭിക്കുന്നു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ന് ട്വിറ്ററിലൂടെയാണ് ക്യാംപെയിന്‍ പ്രഖ്യാപിച്ചത്.
റമദാന്‍ ആരംഭിക്കുമ്പോഴാണ് ക്യാംപെയ്‌ന് തുടക്കമാവുന്നത്. നൂറു കോടി ദരിദ്രര്‍ക്ക് ഭക്ഷണം എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നത് വരെ ക്യാംപെയ്ന്‍ തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ലോകത്തെങ്ങും 800 ദശലക്ഷം ആളുകള്‍ പട്ടിണി അനുഭവിക്കുന്നു. മനുഷ്യത്വവും മതവും ഞങ്ങളോടു സഹായഹസ്തം നീട്ടാന്‍ പറയുന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്റില്‍ കുറിച്ചു.