ദുബൈ: യു.എ.ഇയിൽ നിന്ന് കേരള സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധന. യാത്ര പുറപ്പെടുന്നതിന്റെ അവസാനം ടിക്കറ്റെടുക്കുന്നവർക്ക് ഇരട്ടി തുകയാണ് നൽകേണ്ടി വരിക. മൂന്നാഴ്ച കാലത്തേക്ക് യു.എ.ഇയിൽ സ്കൂളുകൾ അടച്ചതിനാൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി കുടുംബങ്ങൾക്കാണ് നിരക്കുവർധന തിരിച്ചടിയാകുന്നത്.
വാരാന്ത്യ ദിവസങ്ങൾ നോക്കി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് അധിക ബാധ്യത വരുന്നത്. യു.എ.ഇയിൽ വാർഷിക പരീക്ഷ അവസാനിച്ച് 3 ആഴ്ച കാലത്തേക്കു സ്കൂൾ അടച്ചതാണ് നിര കൂടാൻ കാരണം. തെരഞ്ഞെടുപ്പ് മുൻനിർത്തി നാട്ടിലെത്താൻ പ്രവാസികളിൽ ഒരു വിഭാഗം താൽപര്യമെടുത്തതും വിമാന കമ്പനികൾക്ക് മെച്ചമായി.