ദുബൈ: യു.എ.ഇയിൽ ആറു മാസ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് തുടക്കമായി. നിക്ഷേപകർ, സംരംഭകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ ഉൾപ്പെടെ ഉയർന്ന തസ്തികയിലുള്ളവർക്ക് മാത്രമാണ് വിസയ്ക്ക് അപേക്ഷിക്കാൻ അനുമതി. കലാകാരൻമാർ, മികവ് തെളിയിച്ച വിദ്യാർഥികൾ എന്നിവർക്കും അപേക്ഷിക്കാം. https://smartservices.ica.gov.ae/ എന്ന വെബ്സൈറ്റിലൂടെയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്.
യു.എ.ഇയിലേക്ക് ലോകജനതയെ ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ ഒരു തവണ മാത്രം പ്രവേശനം അനുവദിക്കുന്ന ടൂറിസ്റ്റ് വിസകകളാണ് രാജ്യത്തുള്ളത്. എന്നാൽ മൾട്ടിപ്പിൾ എൻട്രി വിസ യാഥാർത്ഥ്യ മായതോടെ ടൂറിസ്റ്റ് വിസയിലെത്തി ഒന്നിലേറെ തവണ രാജ്യം വിട്ടുപോയി തിരിച്ചുവരാനാവും.
ഇന്ത്യയിൽ നിന്നുള്ളവർ ഉൾപ്പെടെ എല്ലാ രാജ്യക്കാർക്കും മൾടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നൽകുന്നതിന് അടുത്തിടെയാണ് യു.എ.ഇ മന്ത്രിസഭ അനുമതി നൽകിയത്.