യുഎഇ: മൊബൈൽ നെറ്റ് വർക്ക് വേഗതയില്‍ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി യുഎഇ. മാർച്ചിൽ 178.52 എംബിപിഎസ് ആണ് യുഎഇയുടെ ഡൗൺലോഡ് സ്പീഡ്. 50–ാം വാർഷികം ആഘോഷിക്കുന്ന യുഎഇയുടെ പുതിയ നേട്ടമാണ് ഇത്.
ജനുവരിയിൽ 183.03 ആയിരുന്ന ഡൗൺലോഡ് സ്പീഡ്. എന്നാല്‍ ഫെബ്രുവരിയിൽ 177.10 എംബിപിഎസ് ആയിമാറി. 135 രാജ്യങ്ങളിലെ ഇന്റർനെറ്റ് വേഗത താരതമ്യം ചെയ്തപ്പോള്‍ ആണ് യുഎഇ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദക്ഷിണകൊറിയ, ഖത്തർ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.