റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ മിനി ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. ശെഖ് മുഹമമ്ദ് ബിന്‍ സായിദ് റോഡില്‍ എക്‌സിറ്റ് 122ന് സമീപത്തായിരുന്നു സംഭവം.
പരിക്കേറ്റ ആറ് പേരെ ശൈഖ് ഖലീഫ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും മറ്റ് നാല് പേരെ സഖര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. അപകടത്തില്‍ മരിച്ച തൊഴിലാളിയുടെ മൃതദേഹം ശൈഖ് ഖലീഫ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്.
തലകീഴായി മറിഞ്ഞ ബസ് അപകടത്തില്‍ പൂര്‍ണമായി തരകര്‍ന്നിരുന്നു. അശ്രദ്ധമായ ഡ്രൈവിങും, റോഡില്‍ വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്തതും വേഗപരിധി ലംഘിച്ചതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
സംഭവം നടന്ന് എട്ട് മിനിറ്റുകള്‍ക്കകം രണ്ട് ആംബുലന്‍സുകള്‍ സ്ഥലത്തെത്തുകയും 12 ട്രാഫിക് പട്രോള്‍ സംഘങ്ങളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇതിനുപുറമെ ആഭ്യന്തര മന്ത്രാലയത്തിന്റെ എയര്‍വിങ് രക്ഷാസംഘവും സ്ഥലത്തെത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.