വാറ്റ് വരുമാനത്തിലെ ഭൂരിഭാഗവും പ്രാദേശിക സര്‍ക്കാരിന് : ശൈഖ് മുഹമ്മദ്

SAIKH MUHAMMADH

അബുദാബി: വാറ്റ് വരുമാനത്തില്‍ നിന്നു ലഭിക്കുന്ന എഴുപതുശതമാനവും പ്രാദേശിക സര്‍ക്കാരിനായിരിക്കുമെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഞായറാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തിലായിരുന്നു ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്.

ബാക്കിവരുന്ന മുപ്പതുശതമാനം രാഷ്ട്രത്തിന്റെ ഫെഡറല്‍ ബജറ്റിലേക്കും വകയിരുത്തും. ഓരോ എമിറേറ്റുകളിലെയും സര്‍ക്കാര്‍ സേവനങ്ങളും സംവിധാനങ്ങളും കൂടുതല്‍ മികച്ചതും കാര്യക്ഷമവുമാക്കുക എന്നതാണ് വാറ്റിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ പ്രാദേശിക സര്‍ക്കാരുകളുടെ വരുമാനം പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ക്കായിട്ടായിരിക്കും വിനിയോഗിക്കുക, ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

Top