യുഎഇ രാജ്യസുരക്ഷ ലക്ഷ്യമിട്ട് നിര്‍മ്മിച്ച സൈനിക ഉപഗ്രഹം ‘ഫാല്‍ക്കണ്‍ ഐ’ വിക്ഷേപണത്തിനിടെ അറ്റ്‌ലാന്റില്‍ തകര്‍ന്നു വീണു. രാജ്യന്തര മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
ഫ്രഞ്ച് ഗയാനയില്‍ നിന്ന് യുഎഇയുടെ സൈനിക ഉപഗ്രഹം വിക്ഷേപിച്ചത് അരിയന്‍സ്പേസ് ആണ്. ഉപഗ്രഹം വഹിച്ച വേഗ റോക്കറ്റ് വിക്ഷേപിച്ച് രണ്ടു മിനിറ്റിനു ശേഷം . ഗതിയില്‍ നിന്ന് വ്യതിചലിച്ച് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു.
‘ഒരു വലിയ അപാകത സംഭവിച്ചു, അതിന്റെ ഫലമായി ദൗത്യം നഷ്ടപ്പെട്ടു,’ കമ്പനി എക്‌സിക്യൂട്ടീവ് വിപി ലൂസ് ഫാബ്രിഗ്യൂട്ട്‌സ് പറഞ്ഞു. അരിയന്‍സ്പെയ്സിനു വേണ്ടി തങ്ങളുടെ ഉപയോക്താക്കള്‍ക്ക് അവരുടെ പേലോഡ് നഷ്ടപ്പെട്ടതിന് അഗാധമായ ക്ഷമാപണം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസുരക്ഷ ലക്ഷ്യമിട്ട് നിര്‍മ്മിച്ച ഉപഗ്രഹത്തിന്റെ സേവന കാലാവധി 10 വര്‍ഷമായിരുന്നു. യുഎഇ വിക്ഷേപിക്കുന്ന പത്താമത്തെ ഉപഗ്രഹമായിരുന്നു ‘ഫാല്‍ക്കണ്‍ ഐ’. യര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസും തെയില്‍സ് അലീനിയ എയ്‌റോ സ്‌പേസ് കമ്പനിയും ചേര്‍ന്നാണ് ഉപഗ്രഹം നിര്‍മിച്ചത്.