ദുബായ്: ബള്‍ഗേറിയയില്‍നിന്നുമുള്ള കോഴിയിറച്ചി, മുട്ട തുടങ്ങിയ ഉത്പന്നങ്ങള്‍ യു.എ.ഇ. നിരോധിച്ചു.
വളര്‍ത്തുപക്ഷികള്‍, കോഴിക്കുഞ്ഞുങ്ങള്‍ എന്നിവയ്ക്കും നിരോധനം ബാധകമാണെന്ന് കാലാവസ്ഥ വ്യതിയാന പാരിസ്ഥിതിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ബള്‍ഗേറിയയില്‍ പക്ഷിപ്പനി കണ്ടെത്തിയെന്ന ലോക മൃഗാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്.