യുഎഇയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

യുഎഇ: യുഎഇയില്‍ ശക്തമായ കാറ്റ് വീശാനും കടലില്‍ തിരമാല ഉയരാനും സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തെളിഞ്ഞ കാലാസ്ഥയാകുമെങ്കിലും ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പൊടിക്കാറ്റ് വീശാനും , അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ കടല്‍ രൂക്ഷമാകാനും സാധ്യതയുണ്ട്. അതേസമയം ഒമാനില്‍ കടല്‍ ശാന്തമായിരിക്കുമെന്നും യുഎഇയില്‍ തിരമാല 8 അടി ഉയരത്തില്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.

യുഎഇയില്‍ താപനില ഇനിയും ഉയരാനാണ് സാധ്യതയുള്ളത്. കഴിഞ്ഞദിവസം ഏറ്റവും കൂടിയ താപനിലയാണ് മെസൈറയില്‍ രേഖപ്പെടുത്തിയത്.

Top