യുഎഇ: തീരത്തോട് ചേര്‍ന്ന് സ്‌കൈ ജെറ്റ് ഓടിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങി യുഎഇ. യുഎഇ ഗതാഗത വിഭാഗത്തിന്റേതാണ് തീരുമാനം. സ്‌കൈ ജെറ്റ് ഓടിക്കുന്നവര്‍ കടല്‍ തീരത്ത് നിന്ന് 200 മീറ്റര്‍ അകലെയാണെന്ന് ഉറപ്പുവരുത്തണം. ഇത് പാലിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കും.
ആദ്യ പിഴ 500 ദിര്‍ഹവും, രണ്ടാമത്തെ പിഴ 1,000 ദിര്‍ഹവും, മൂന്നാമതും തെറ്റ് ആവര്‍ത്തിച്ചാല്‍ 2,000 ദിര്‍ഹം പിഴയും ഒരു മാസത്തേയ്ക്ക് സ്‌കൈ ജെറ്റ് ഓടിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.