നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്കേര്‍പ്പെടുത്തി യു.എ.ഇ

ദുബായ്: നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കൂടി യു.എ.ഇയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. കെനിയ, ടാന്‍സാനിയ, ഇത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിലക്കേര്‍പെടുത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 11 ആയി.

ഡിസംബര്‍ 25ന് രാത്രി 7.30 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം വ്യാപകമായ പശ്ചാത്തലത്തിലാണ് തീരുമാനം.

നേരത്തെ, ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, എസ്വാറ്റീനി, സിംബാബ്‌വെ, ബോറ്റ്‌സ്വാന, മൊസാംബിക് എന്നിവിടങ്ങളിലെ വിമാനങ്ങളെ യു.എ.ഇ വിലക്കിയിരുന്നു.

Top