വാട്സ് ആപ്പ് കോൾ വിലക്ക് നീക്കാനൊരുങ്ങി യു.എ.ഇ

യു.എ.ഇയില്‍ വാട്സ് ആപ്പ് കോള്‍ ചെയ്യുന്നതിനുള്ള വിലക്ക് ഉടന്‍ നീക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വിളിക്കുന്നതിന് യു.എ.ഇ നിയന്ത്രണങ്ങള്‍ കല്‍പ്പിച്ചിരുന്നു. ഈ നിയന്ത്രണം മാറ്റാനാണ് യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി ആലോചിക്കുന്നത്. ഇത്തരത്തില്‍ വിലര്‍ക്കേര്‍പ്പെടുത്തിയത് കാരണം പ്രവാസികള്‍ക്ക് വലിയ പ്രതിസന്ധിയിലായിരുന്നു.

കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു മൈക്രോസോഫ്റ്റിന്റെ സ്‌കൈപിന് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയരുന്നത്. മൈക്രോസോഫ്റ്റും ആപ്പിളുമായും യുഎഇ ടെലികോം റെഗുലേറ്റര്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് ലഭിക്കുന്ന വിവരം.

വാട്‌സാപ്പുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുകയും വോയ്സ് കോളുകള്‍ക്കുള്ള വിലക്ക് ഉടന്‍ നീക്കുകയും ചെയ്യുമെന്ന് യു.എ.ഇ ടെലികോം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുകയുണ്ടായി. വിവിധ കാര്യങ്ങളില്‍ വാട്‌സാപ്പുമായി ഇപ്പോള്‍ നല്ല ധാരണയുണ്ടെന്ന് യു.എ.ഇയുടെ നാഷണല്‍ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി (നേസ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തി പറഞ്ഞു.

Top