ജനുവരിയില്‍ യു.എ.ഇയില്‍ പെട്രോല്‍ ഡീസല്‍ നിരക്ക് വീണ്ടും കുറയും. യു.എ.ഇ ഇന്ധന വിലനിര്‍ണയ കമ്മിറ്റിയാണ് ഇന്ധന വില പ്രഖ്യാപിച്ചത്.
പെട്രോള്‍ ലീറ്ററിന് അടുത്തമാസം 2 ദിര്‍ഹമായിരിക്കും നിരക്ക്. രണ്ട് ദിര്‍ഹം 25 ഫില്‍സായിരുന്നു ഡിസംബര്‍ വില. സ്‌പെഷ്യല്‍ 95ന് ലിറ്ററിന് ഒരു ദിര്‍ഹം 89 ഫില്‍സായിരിക്കു. 2.15 ഫില്‍സാണ് ഈ മാസം ഈടാക്കി വരുന്നത്. ഇ പ്ലസ് 91 പെട്രോളിന് ഈ മാസം രണ്ടു ദിര്‍ഹം 5 ഫില്‍സുള്ളത് ജനുവരിയില്‍ ഒരു ദിള്‍ം 81 ഫില്‍സായി കുറയും.
ഈ മാസം ലീറ്ററിന് 2.61 ഫില്‍സുള്ള ഡീസലിന് ജനുവരിയില്‍ രണ്ട് ദിര്‍ഹം 30 ഫില്‍സ് നല്‍കിയാല്‍ മതി.
തുടര്‍ച്ചയായ മൂന്നാം മാസമാണ് നിരക്കില്‍ കുറവ് ഏര്‍പ്പെടുത്തുന്നത്. ആഗോള സമ്പദ്ഘടനയില്‍ രൂപപ്പെട്ട മാന്ദ്യ പ്രവണത എണ്ണ വിപണിയെയും ബാധിച്ച സാഹചര്യത്തില്‍ പെട്രോള്‍ ഉല്‍പന്ന വില കുത്തനെ കുറയുന്നത്.