റാസല്‍ഖൈമ: സിഐഡി ഉദ്യോഗസ്ഥരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും അവര്‍ക്ക് മുമ്പില്‍ നഗ്‌നയാവുകയും ചെയ്ത യുവതിയ്ക്ക് 10 വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയും സല്‍ഖൈമ ക്രിമിനല്‍ കോടതി വിധിച്ചു. മറ്റൊരു സ്ത്രീ നല്‍കിയ പരാതി അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് യുവതികള്‍ ആക്രമിച്ചത്. രണ്ട് സ്ത്രീകള്‍ക്കെതിരെയാണ് പരാതി. സാധനങ്ങള്‍ മോഷ്ട്ടിക്കുകയും, ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തെന്നാണ് പരാതി.
അന്വേഷണത്തിനായി പൊലീസ് യുവതി താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്. കുറ്റാരോപിതരായ സ്ത്രീ പൊലീസിനെ തട്ടിമാറ്റുകയും പോലീസുകാരുടെ തൊപ്പി ഊരി മാറ്റുകയും ചെയ്തു. പിന്നീട് സ്വയം വിവസ്ത്രയായി പൊലീസുകാര്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ സ്ത്രീ പൊലീസുകാര്‍ കെെയില്‍ കയറി പിടിച്ചെന്നും ആരോപിച്ചു. കേസ് റാസല്‍ഖൈമ പബ്ലിക് പ്രോസിക്യൂഷന്‍ റാസല്‍ഖൈമ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു.
എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ രണ്ടാമത്തെ സ്ത്രീയെ കുറ്റവിമുക്തമാക്കണമെന്ന് അഭിഭാഷകന്‍ വാദിച്ചു. താന്‍ വസ്ത്രം അഴിച്ചുമാറ്റി പൊലീസിനെ അപമാനിച്ചെന്ന് ഒന്നാമത്തെ സ്ത്രീ സമ്മതിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 358 അനുസരിച്ച് പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് പ്രത്യേക ശിക്ഷ നല്‍കണമെന്നും കോടതി പറഞ്ഞു. രണ്ടാമത്തെ സ്ത്രീയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.