കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് മാവോവാദികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു.മാവോവാദി സുന്ദരി ഉള്‍പ്പെടേ കണ്ടാല്‍ അറിയുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസ് എടുത്തത്.
കോളയാട് ചെക്കേരി ആദിവാസി കോളനിയിലെ കോളനിയിലെ ഒരു വീട്ടുടമയുടെ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍, കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയും സായുധരായ അഞ്ചംഗ മാവോവാദികളാണ് കോളനിയിലെത്തിയതെങ്കിലും മൂന്ന് പേര്‍ക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഈ മാസം രണ്ടിന് രാത്രിയോടെ സുന്ദരിയുടെ നേതൃത്വത്തില്‍ ആയുധധാരികളായ സംഘം കണ്ണൂര്‍, വയനാട് അതിര്‍ത്തിയിലുള്ള ചെക്കേരി കോളനിയില്‍ എത്തിയിരുന്നു.പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട സംഘം, വിവരം പൊലീസിനെ അറിയിക്കരുതെന്ന് മുന്നറിയിപ്പും നല്‍കി. കോളനിയില്‍ നിന്ന് മടങ്ങും മുൻപ് സുന്ദരിയും കൂട്ടരും മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായും പൊലീസിനു വിവരം ലഭിച്ചരുന്നു.