യു.എ.പി.എ കേസ്: അലനേയും താഹയേയും കോഴിക്കോട് ജയിലില്‍ നിന്ന് മാറ്റില്ല; ഋഷിരാജ് സിംഗ്

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതികളായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്ന് ജയില്‍ വകുപ്പ്. സുരക്ഷ കണക്കിലെടുത്ത് ഇരുവരേയുംവിയ്യൂരിലെ അതീവ സുരക്ഷ ജയിലേക്ക് മാറ്റണമെന്നായിരുന്നു ജയില്‍ സൂപ്രണ്ടിന്റെആവശ്യം. എന്നാല്‍ നിലവില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് വിലയിരുത്തിയാണ് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് ഈ ആവശ്യം തള്ളിയത്.

താഹ ഫസലിനേയും അലന്‍ ഷുഹൈബിനേയും കോഴിക്കോടുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ജയില്‍ സൂപ്രണ്ട് ജയില്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നത്. ഇതാണ് ഡിജിപി ഋഷിരാജ് സിംഗ് തള്ളിയത്.കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷയില്‍ വിധി വന്ന ശേഷം ബാക്കി തീരുമാനങ്ങള്‍ എടുക്കാമെന്നും ജയില്‍ വകുപ്പ് നിലപാടെടുത്തു.

Top