കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് കൊച്ചി എന്‍ഐഎ കോടതി. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ കോടതിയുടെ നടപടി.
കഴിഞ്ഞ ദിവസമാണ് താഹ ഫസലിന് സുപ്രിംകോടതി ജാമ്യം അനുവദിച്ച്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എ ആവശ്യവും സുപ്രിംകോടതി തള്ളിയിരുന്നു.
പ്രതികളുടെ പ്രായം, വിദ്യാഭ്യാസ സാഹചര്യങ്ങള്‍ തുടങ്ങിയങ്ങിയവ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ഹാജരാകണമെന്ന നിര്‍ദേശവും സുപ്രിംകോടതി നല്‍കിയിരുന്നു.