കോഴിക്കോട്: പന്തിരാങ്കാവ് യുഎപിഎ കേസില്‍ രണ്ടാം പ്രതിയായ താഹയെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി.
നാളെ രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണിവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യാനാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി അനുമതി നല്‍കിയത്.
ഇന്നെല 3 മണിക്കൂര്‍ താഹയെ ചോദ്യം ചെയ്തിരുന്നെങ്കിലും കേസില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി കൂടുതല്‍ സമയം വേണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കുകയായിരുന്നു.
എന്നാല്‍ ഈ ആവശ്യം പ്രതിഭാഗം എതിര്‍ത്തെങ്കിലും കോടതി അംഗീകരിക്കുകയായിരുന്നു. സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് താഹയെ ചോദ്യം ചെയ്യുക.
താഹയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ മാവോയിസ്റ്റ് ബന്ധമുള്ള കൂടുതല്‍ പേരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.