ന്യൂഡല്‍ഹി: യുഎപിഎ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം രംഗത്ത്.
ബില്ല് സംബന്ധിച്ച ചര്‍ച്ചയില്‍ രാജ്യസഭയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. യുഎപിഎ ബില്ലിനെതിരെ കോടതിയെ സമീപിക്കേണ്ടി വരുമെന്നും ഇതിലെ വ്യവസ്ഥകള്‍ കോടതി റദ്ദാക്കുമെന്ന കാര്യം ഉറപ്പാണെന്നും ചിദംബരം പറഞ്ഞു.
ബില്‍ നടപ്പിലാക്കി ഭീകര നേതാവ് ഹാഫിസ് സയീദിനൊപ്പം സാമൂഹിക പ്രവര്‍ത്തക ഗൗതം നവലഖയെ പോലുള്ളവരെ താരതമ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയില്ല. സംഘടനാ സ്വതന്ത്ര്യത്തേക്കാള്‍ വ്യക്തി സ്വാതന്ത്ര്യത്തേക്കുറിച്ചാണ് നാം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. രാജ്യത്തെ നിയമസംവിധാനത്തെ തകര്‍ക്കാന്‍ മാത്രമാണ് ഈ ബില്ലുകൊണ്ട് സാധിക്കുകയുള്ളു, ചിദംബരം വ്യക്തമാക്കി.