കള്ളനോട്ടടിച്ച യുവമോര്‍ച്ച നേതാവിനെതിരെ യു.എ.പി.എ ചുമത്തണമെന്ന് യുത്ത് കോണ്‍ഗ്രസ്

youth congress

തിരുവനന്തപുരം: കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്ത യുവമോര്‍ച്ച നേതാവിനെതിരെ യു.എ.പി.എ ചുമത്തണമെന്ന് യുത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്.

ബി.ജെ.പി നേതാക്കളുമായി പ്രതിക്ക് ബന്ധമുള്ളതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ഡീന്‍ ഡി.ജി.പിക്ക് കത്ത് നല്‍കി.

അതേസമയം, പൊലീസ് പിടിയിലായ യുവമോര്‍ച്ച പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ബി.ജെ.പി തൃശൂര്‍ ജില്ലാ നേതൃത്വം അറിയിച്ചു.

ശ്രീനാരായണപുരം ഏരാശേരി ഹര്‍ഷന്റെ മകനും ബിജെപി എസ്എന്‍ പുരം ബൂത്ത് പ്രസിഡന്റുമായ രാഗേഷ്, ഒളിവിലുള്ള ഇയാളുടെ സഹോദരന്‍ ഒബിസി മോര്‍ച്ച സെക്രട്ടറി രാജീവ് എന്നിവരെയാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്.

അമിതപലിശയ്ക്കു കടം കൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായിട്ടാണ് പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്.

പൊലീസിന്റെ മിന്നല്‍പരിശോധനയില്‍ 1,37,000 രൂപയുടെ കള്ളനോട്ടും നോട്ടടിയന്ത്രവും പിടിച്ചെടുത്തിരുന്നു.

Top