കൊച്ചി : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്താന്‍ തക്ക തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അലന്‍ ഷുഹൈബ്, ഫസല്‍ താഹ എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.
പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത ലഘുലേഖകളോ, പുസ്തകങ്ങളോ യുഎപിഎ നിയമം ചുമത്താന്‍ മാത്രം ഗൗരവമുള്ളതല്ല, മാവോയിസം സിന്ദാബാദ് എന്ന് വിളിക്കുന്നതും യുഎപിഎ ചുമത്താന്‍ കഴിയുന്ന കുറ്റമല്ലെന്നമാണ് പ്രതികളുടെ വാദം.
അറസ്റ്റിലായ വിദ്യാര്‍ഥികള്‍ തെറ്റുകാരാണെന്ന നിഗമനത്തിലാണ് സിപിഎം എത്തിച്ചേര്‍ന്നിരിക്കുന്നത്. പ്രതിസ്ഥാനത്തുള്ള രണ്ടു പാര്‍ട്ടി അംഗങ്ങള്‍ക്കും മാവോയിസ്റ്റുകളുമായി നല്ല ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനു നല്‍കിയിട്ടുണ്ട്.