uber android app

uber

കൊച്ചി: കുറഞ്ഞ ചെലവില്‍ യാത്രാ സൗകര്യം ഒരുക്കുന്ന ആപ് ബന്ധിത ടാക്‌സി സര്‍വീസ് ആയ യൂബര്‍ പുതിയ പദ്ധതിയുമായി രംഗത്ത്.

ദിവസം മുഴുവന്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗപ്രദമാകും.

ഓണ്‍ഡിമാന്‍ഡില്‍ സമയാധിഷ്ഠിതമായി ലഭ്യമാകുന്നതുമായ സേവനമാണ് യൂബര്‍ ഹയര്‍. നഗരങ്ങളില്‍ സഞ്ചരിക്കാനും കാത്തുനില്‍ക്കാനും തയാറാണ് ഈ യൂബര്‍ വാഹനങ്ങള്‍.

യൂബര്‍ഹയറിന്റെ മിനിമം നിരക്ക് 500 രൂപയാണ്. രണ്ടു മണിക്കൂര്‍വരെ അല്ലെങ്കില്‍ 30 കിലോമീറ്ററിന് നിരക്ക് 500 രൂപ. 30 കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 12 രൂപയാണ് ചാര്‍ജ്.

അതുപോലെ രണ്ടു മണിക്കൂര്‍ കഴിഞ്ഞുള്ള ഓരോ മിനിട്ടിനും രണ്ടു രൂപ എന്ന നിരക്കാണ് ഈടാക്കുന്നത്. ഈ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് എപ്പോഴും പരിശ്രമിക്കുന്നതെന്ന് യൂബര്‍ ഇന്ത്യയുടെ എന്‍ജിനിയറിംഗ് ഹെഡ് അപൂര്‍വ ദലാല്‍ പറഞ്ഞു.

കൊച്ചിയില്‍ വിജയകരമായി പരീക്ഷണം നടത്തിയതിനുശേഷം ഡല്‍ഹി, ബംഗളൂരു, ചെന്നൈ, മുംബൈ, പൂനെ, അഹമ്മദാബാദ്, വിശാഖപട്ടണം, നാഗ്പൂര്‍ തുടങ്ങി കൂടുതല്‍ നഗരങ്ങളില്‍ അടുത്തയാഴ്ച തുടക്കം കുറിക്കും.

Top