ലണ്ടന്‍: ഓണ്‍ലൈന്‍ കാബ് സര്‍വീസായ യൂബര്‍ ടാക്‌സിക്ക് ലണ്ടനില്‍ സര്‍വീസ് നടത്തുന്നതിന് വിലക്ക്.
ലൈസന്‍സ് റദ്ദാക്കിയ നടപടി സെപ്റ്റംബര്‍ 30ന് പ്രാബല്യത്തില്‍ വരും.
ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്റെ പുതിയ തീരുമാനം 40,000 ഡ്രൈവര്‍മാരെയും 3.5 ദശലക്ഷം യാത്രക്കാരെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കുകള്‍.
ഇക്കാര്യത്തെ കുറിച്ച് സര്‍ക്കാര്‍ അധികൃതര്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. വിലക്കിനെതിരെ യൂബറിന് 21 ദിവസത്തിനകം അപ്പീല്‍ നല്‍കാം. അപ്പീലിലൂടെ വിലക്ക് മാറ്റിയാല്‍ യൂബര്‍ കമ്പനിക്ക് സര്‍വീസ് തുടരാന്‍ സാധിക്കും.
ലണ്ടനിലെ തൊഴിലാളി സംഘടനകള്‍, നിയമസമാജികര്‍, പരമ്പരാഗത ബ്ലാക് കാബ് ഡ്രൈവര്‍മാര്‍ എന്നിവര്‍ യൂബറിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.