യൂബറിന്റെ പറക്കും ടാക്‌സി എത്തുന്നു. 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് കമ്പനി പറക്കും ടാക്‌സി അവതരിപ്പിച്ചത്. എയര്‍ക്രാഫ്റ്റ് നിര്‍മ്മാണ കമ്പനിയായ ബെല്‍ ആണ് യൂബറിന്റെ പറക്കും ടാക്‌സി എന്ന ആശയം പ്രദര്‍ശനത്തിനെത്തിച്ചത്.
ബെല്‍ നെക്‌സസ് എന്ന് വിളിപ്പേരുള്ള ഈ പറക്കും ടാക്‌സിയുടെ ഭാരം 272 കിലോയാണ്. വാഹനത്തിന് 241 കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിക്കാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിലെ റോഡ് സാഹചര്യങ്ങള്‍ കൂടുതല്‍ തിരക്കേറിയതാണ് ഇത്തരത്തിലൊരു ആകാശമാര്‍ഗം സ്വീകരിക്കാന്‍ യൂബറിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ പൈലറ്റിനും നാല് യാത്രക്കാര്‍ക്കും മാത്രം സഞ്ചരിക്കാവുന്ന രീതിയിലാണ് പറക്കും ടാക്‌സി നിര്‍മ്മിക്കുന്നത്. ആറ് റോട്ടറുകളില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായാല്‍ പോലും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താനാവുന്ന രീതിയിലാണ് ബെല്‍ നെക്‌സസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പറക്കുന്നതിനടയില്‍ എഞ്ചിന്‍ പ്രവര്‍ത്തനരഹിതമായാല്‍ ബെല്‍ നെക്‌സസിന്റെ ഓണ്‍ബോര്‍ഡ് ബാറ്ററി ടാക്‌സിയ്ക്ക് ഉടന്‍ ലാന്‍ഡ് ചെയ്യാനുള്ള സംവിധാനവുമൊരുക്കും.