അരിസോണ: അരിസോണയില്‍ പരീക്ഷണ ഓട്ടത്തിനിടെ യൂബറിന്റെ എസ് യു വി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവറില്ലാ കാറിന്റെ പരീക്ഷണം നിര്‍ത്തി യൂബര്‍ .
പിന്‍സീറ്റില്‍ യാത്രക്കാരുമായി ഡ്രൈവറില്ലാ കാറുകള്‍ വ്യാപകമായി സര്‍വീസ് നടത്തുന്നതിനുള്ള ശ്രമത്തിലായിരുന്നു യുബര്‍.എന്നാല്‍ ഡ്രൈവറില്ലാതെ സ്വയം നിയന്ത്രിക്കുന്ന കാറുകളുടെ വിശ്വാസ്യതയെ ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യുന്ന സംഭവമാണിത്.
അപകടസമയത്ത് കാര്‍ സെല്‍ഫ് ഡ്രൈവിങ് മോഡിലായിരുന്നുവെന്നും യാത്രക്കാരാരുമില്ലായിരുന്നെന്നും യൂബര്‍ വക്താവ് പ്രതികരിച്ചു.
യാത്രക്കാരെ കയറ്റുന്ന പിറ്റ്‌സ്ബര്‍ഗിലെ ഡ്രൈവറില്ലാ കാറുകളും സാന്‍ഫ്രാന്‍സിസ്‌കോയിലെ കാറുകളും കമ്പനി പിന്‍വലിച്ചിട്ടുണ്ട്.
പൊതുനിരത്തില്‍ അപകടങ്ങള്‍ കൂടുതലും മനുഷ്യന്‍ ഉണ്ടാക്കുന്നതാണെന്നും ഡ്രൈവറില്ലാത്ത കാറുകള്‍ വന്നാല്‍ അപകടങ്ങള്‍ കുറയുമെന്നും കരുതുന്ന ഒരു വിഭാഗം ജനതയുണ്ട് ഇവിടെ.
പൊതുനിരത്തുകളില്‍ ഏറ്റവും കൂടുതല്‍ സ്വയംനിയന്ത്രിത കാറുകള്‍ പരീക്ഷിക്കുന്ന സംസ്ഥാനമാണ് അരിസോണ