എറണാകുളം: കൊച്ചിയില്‍ യൂബര്‍ ടാക്‌സി തൊഴിലാളിയുടെ ആത്മഹത്യാ ഭീഷണി.
പിരിച്ചുവിട്ട 15 തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ യൂബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.
സമരത്തിനിടെ ഒരാള്‍ പാലാരിവട്ടത്തെ ഓഫീസ് കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ താഴേയ്ക്ക് ചാടുമെന്നാണ് ഇയാളുടെ ഭീഷണി. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തുണ്ട്.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, മിനിമം കൂലി ഉറപ്പാക്കുക, പുതിയ ടാക്‌സികള്‍ ഏറ്റെടുക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയവയാണ് സമരം ചെയ്യുന്ന ഡ്രൈവറുമാരുടെ ആവശ്യം.