ഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്‌നാട് ഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായി ഉദയനിധി സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും എംഎല്‍എയും നടനുമായ ഉദയനിധി സ്റ്റാലിന്‍ യുവജനക്ഷേമം, കായികം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുമെന്ന് ധാരണയായിരുന്നു. ചെന്നൈയിലെ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ രാവിലെ 9.30-ഓടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

ഡിഎംകെയിലെ തലമുറമാറ്റമായാണ് മന്ത്രിസഭയിലേക്കുള്ള ഉദയനിധി സ്റ്റാലിന്റെ വരവിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സാമൂഹ്യനീതി പദ്ധതികള്‍ നടപ്പാക്കുകയും തമിഴരുടെ ക്ഷേമം സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അംഗമാകാന്‍ അവസരം നല്‍കിയിന് മുഖ്യമന്ത്രിയോട് നന്ദി പറയുന്നതായി ഉദയനിധി സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

Top