അച്ഛന് പിന്നാലെ മകനും; മുംബൈ നഗരം ഇനി ഉറങ്ങില്ല, നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയ ശേഷം ഉദ്ദവ് താക്കറെ കര്‍ഷകര്‍ക്കടക്കം നിരവധി സഹായങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. പിതാവിന്റെ അതേ പാദ പിന്തുടരുകയാണ് മകനും മഹാരാഷ്ട്ര പരിസ്ഥിതി, ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ.

മുപ്പതുവര്‍ഷമായി മുംബൈയില്‍ തുടരുന്ന ചില നിയന്ത്രണങ്ങള്‍ അദ്ദേഹം എടുത്തുകളയുന്നു. മുംബൈ നഗരം ഇനി ഉറങ്ങില്ല, കാരണം മാളുകളും ഭക്ഷണശാലകളും 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഈ മാസം 26 അര്‍ധരാത്രി മുതല്‍ നയം പ്രാബല്യത്തില്‍വരും എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ റെസിഡന്‍ഷല്‍ മേഖലകളിലെ നിയന്ത്രണം അതേപടിതുടരുമെന്നും ആദിത്യ പറഞ്ഞു.

ഷോപ്പിംഗ് മാളുകള്‍, ഭക്ഷണശാലകള്‍, മള്‍ട്ടിപ്ലക്‌സുകള്‍, ഷോപ്പിംഗ് പ്ലാസകള്‍ എന്നിവയൊക്കെ ഇനി 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാകും. എന്നാല്‍ കര്‍ശന ഉപാധികളോടെയാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്. പാര്‍ക്കിംഗ് മേഖലകളില്‍ ഉള്‍പ്പെടെ സിസിടിവി എന്നിങ്ങനെ സുരക്ഷാ നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതോടെ യുവാക്കള്‍ക്കടക്കം തൊഴിലവസരങ്ങള്‍ തുറന്നുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top