മുംബൈ:നവംബര്‍ 25 ന് അയോധ്യ സന്ദര്‍ശിക്കുമെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മുംബൈയില്‍ നടന്ന മഹാനവമി ദിനാഘോഷങ്ങളുടെ ഭാഗമായി ശിവസേന സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഉദ്ധവിന്റെ പ്രഖ്യാപനം.
രാമക്ഷേത്രം നിര്‍മാണം വൈകുന്നതില്‍ അതിയായ ദുഖമുണ്ടെന്നും ഹിന്ദുത്വം ഇല്ലാതായിട്ടില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തിനായി ശിവസേന ഒപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവസേന നടത്തുന്ന ചലോ അയോദ്ധ്യയുടെ ഭാഗമായിട്ടാണ് സന്ദര്‍ശനം അദ്ദേഹത്തിന്റെ സന്ദര്‍ശനം.
അയോധ്യ വിഷയം തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ പ്രധാന പ്രചാരണായുധമാക്കുകയാണ് ശിവസേന. ഇതിന്റെ ഭാഗമായി നേരത്തെ രാമ ജന്മഭൂമി ട്രസ്റ്റ് ചെയര്‍മാന്‍ ശരണ്‍ജി മഹാരാജുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയിരുന്നു. രാമക്ഷേത്രം നിര്‍മ്മാണ വിഷയത്തില്‍ ബിജെപി മെല്ലെപ്പോക്ക് തുടരുന്നു എന്ന ആരോപണമാണ് ശിവസേന ഉയര്‍ത്തുന്നത്.