മുംബൈ: ശിവസേനയുടെ ഒന്നാമത്തെ ശത്രു ബിജെപിയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ.
നിലവില്‍ എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണു ശിവസേന.
ഒരുമിച്ചുനിന്നാലും മുന്നണിയിലെ രണ്ടാം സ്ഥാനം സേനയ്ക്കു നഷ്ടമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ബിഹാറില്‍ ജെഡിയുവിനെ ഒപ്പം ചേര്‍ത്തിരിക്കുന്ന ബിജെപി തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയെ സഖ്യകക്ഷിയാക്കാനും കരുനീക്കുന്നുണ്ട്.
ശിവസേനയ്ക്ക് 18 എംപിമാരാണുള്ളതെങ്കില് അണ്ണാ ഡിഎംകെയ്ക്ക് അതിന്റെ ഇരട്ടി 37 എംപിമാരാണുള്ളത്.