ഇടുക്കി : ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ് എംപിക്കെതിരെ പരാതിയുമായി യുഡിഎഫ്. കേന്ദ്രം ഭരണാനുമതി നല്‍കാത്ത ശബരിമല-പളനി ദേശീയപാത എംപിയുടെ വികസന പദ്ധതികള്‍ വിവരിക്കുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം.
എന്നാല്‍, ദേശീയപാതയ്ക്ക് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4,750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നുമാണ് ജോയ്‌സ് ജോര്‍ജ് എംപിയുടെ അവകാശവാദം.
തമിഴ്‌നാട്ടില്‍ നിന്ന് ശബരിമലയിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന 377 കിലോമീറ്റര്‍ ദൂരം വരുന്ന പളനി-പമ്പ തീര്‍ത്ഥാടന ഹൈവേയ്ക്ക് ചെലവ് വകയിരുത്തിയിരിക്കുന്നത് 2,150 കോടി രൂപയാണ്.