മാധ്യമപ്രവർത്തകന് നേരെ യുഡിഎഫ് ആക്രമണം

കൊല്ലം:  കൊല്ലം വെട്ടിക്കവലയില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനു നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം. പൊലീസുമായുളള വാഗ്വാദം ചിത്രീകരിച്ചതിന്റെ പേരിലാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ കുഞ്ഞുമോന്‍ കോട്ടവട്ടത്തെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. അക്രമത്തെ തുടര്‍ന്ന് നിലത്തുവീണ കുഞ്ഞുമോനെ യുഡിഎഫുകാര്‍ നിലത്തിട്ടും മര്‍ദിച്ചു.

പൊലീസിന്റെ കണ്‍മുന്നിലായിരുന്നു മര്‍ദനം. ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണും അക്രമിസംഘം പിടിച്ചുവാങ്ങി. തുടര്‍ന്ന് കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയാണ് കുഞ്ഞുമോനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

Top