ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നിയമസഭാ സെക്രട്ടറിക്ക് നല്‍കിയ പരാതി തള്ളി. പോളിംഗ് ഏജന്റുമാരെ വയ്ക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് വരണാധികാരി അറിയിച്ചു. ഇതോടെ എല്‍ഡിഎഫ് വോട്ട് റദ്ദാകുന്ന സാഹചര്യം ഉണ്ടാകില്ലന്നും പോളിംഗ് ഏജന്റില്ലെങ്കില്‍ വോട്ട് ആരെ കാണിക്കണമെന്ന് ചട്ടത്തില്‍ പറയുന്നില്ലന്നും വരണാധികാരി പറഞ്ഞു.
ഏജന്റുണ്ടെങ്കില്‍ മാത്രം വോട്ട് ചെയ്ത ശേഷം കാണിച്ചാല്‍ മതി. വോട്ട് ചെയ്യുന്നത് നിയമസഭാംഗത്തിന്റെ മൗലികാവകാശമാണ്.
മൂന്ന് പാര്‍ട്ടികള്‍ക്ക് പോളിംഗ് ഏജന്റുമാരില്ലെന്നും ഏജന്റുമാരില്ലാത്ത പാര്‍ട്ടികളുടെ വോട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. സിപിഐ, ജനതാദള്‍, എന്‍സിപി കക്ഷികള്‍ക്കാണ് ഏജന്റുമാരില്ലാത്തത്. ഏജന്റുമാരില്ലാത്ത പാര്‍ട്ടികളുടെ വോട്ട് റദ്ദാക്കണമെന്നും യുഡിഎഫ് പരാതിയില്‍ ആവശ്യപ്പെട്ടു. ഓരോ അംഗവും ചെയ്യുന്ന വോട്ട് അതതു പാര്‍ട്ടികള്‍ പോളിംഗ് സ്റ്റേഷനില്‍ നിയമിക്കുന്ന ഏജന്റുമാരെ കാണിക്കണമെന്നാണ് ചട്ടം.