യു.ഡി.എഫിനെ അനുകൂലിച്ചെന്ന്; പതിനാറുകാരന് സി.പി.എം. പ്രവര്‍ത്തകരുടെ മര്‍ദ്ദനം

beat

നാദാപുരം: യു.ഡി.എഫിന് അനുകൂലമായ വാട്‌സാപ്പ് സന്ദേശം അയച്ചെന്ന പേരില്‍ അരൂര്‍ കല്ലുമ്പുറത്ത് പതിനാറുകാരനെ സി.പി.എം. പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. പരുക്കേറ്റ കുളമുള്ളതില്‍ കൃഷ്ണന്റെ മകന്‍ മലോല്‍ സായന്തിനെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നാദാപുരം പൊലീസ് കേസെടുത്തു. സായന്തില്‍ നിന്ന് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ മൊഴിയെടുത്തിട്ടുണ്ട്.

വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ സായന്തിന് എസ്.എസ്.എല്‍.സി.ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു. കെ.എസ്.യു പ്രവര്‍ത്തകനുമായ സായന്തിനെ രണ്ട് സി.പി.എമ്മുകാര്‍ തോളില്‍ കൈയിട്ട് സി.പി.എം. ഓഫീസിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും, തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്നുമാണ് പരാതി.

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ടല്ലോ എന്ന് പറഞ്ഞാണ് അവര്‍ സമീപിച്ചതെന്നും, തന്നെ അഭിനന്ദിക്കാനായിരിക്കും അവര്‍ വിളിച്ചതെന്നുമാണ് കരുതിയതെന്ന് സായന്ത് പറഞ്ഞു.

Top