കെ കെ ഷൈലജയുടെ പ്രചാരണത്തിനെതിരെ പരാതിയുമായി യുഡിഎഫ്

shylaja-kk

കൊച്ചി: ആലുവയില്‍ മന്ത്രി കെ കെ ഷൈലജയുടെ പ്രചാരണത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പെന്‍ഷന്‍ വിഷയം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ കുടുംബശ്രീ അംഗങ്ങളെ യോഗത്തിനെത്തിക്കുന്നുവെന്നാണ് പരാതി. മന്ത്രി പങ്കെടുക്കുന്ന ആലുവയിലെ യോഗത്തിനെത്തണമെന്ന് എഡിഎസ് അധ്യക്ഷയുടെ ശബ്ദരേഖ പ്രചരിപ്പിക്കുന്നു.

കുടുംബശ്രീ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് പ്രചാരണം. ആലുവയിലെ യോഗം തെരഞ്ഞെടുപ്പ് പ്രചാരണ യോഗമാണെന്നാണ് യുഡിഎഫ് പറയുന്നത്. കുടുബശ്രീ യൂണിറ്റുകളെ തെറ്റിദ്ധരിപ്പിച്ച് യോഗത്തിനെത്തിക്കുകയാണെന്ന് യുഡിഎഫ് പറയുന്നത്.

 

Top