udf government aganist pinarayi statement

കാസര്‍ഗോഡ്: യുഡിഎഫിന്റെ ഭരണത്തില്‍ കേരളത്തിന്റെ തനത് സംസ്‌കാരം നഷ്ടമായി എന്ന് പിണറായി വിജയന്‍.

നിയമവിദ്യാര്‍ഥിനി ജിഷയുടെ നിഷ്ടൂര കൊലപാതകത്തിലൂടെ ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ പേര് ചെകുത്താന്റെ സ്വന്തം നാട് എന്ന നിലയിലേക്ക് മാറി എന്നും പിണറായി കാസര്‍ഗോഡ് പറഞ്ഞു.

ജിഷയുടെ കൊലപാതകം നടന്നിട്ട് പതിനാല് ദിവസങ്ങള്‍ പിന്നിടുമ്പോഴും കൊലപാതകികളെ കുറിച്ച യാതോരു വിവരവും പൊലീസിന് ശേഖരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ കുടിപ്പകയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ജിഷയുമായി അടുത്ത ബന്ധമുള്ള ഒരാളാണ് കൊല നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു. അയല്‍വാസികളെയും ബന്ധുക്കളെയും സുഹത്തുക്കളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ അടുത്ത പരിചയമുള്ളവരാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിന് മതിയായ തെളിവുകള്‍ പൊലീസിന് ലഭിച്ചു കഴിഞ്ഞു. കുടിപ്പകയാണ് കൊലപാതകത്തിന് കാരണം.

ജിഷയെ കാണുമ്പോഴെല്ലാം കൊലയാളിക്കുണ്ടായ വൈരാഗ്യമാണ് ഈ നിഷ്ഠൂര കൊലക്ക് പിന്നിലെന്നാണ് പൊലീസിന്റെ അനുമാനം. ജിഷയുടെ ബന്ധുക്കളേയും അയല്‍വാസികളേയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.

Top