പാലക്കാട്: വാളയാർ കേസിൽ സിബിഐ അന്വേഷണം അവശ്യപ്പെട്ട് പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ നേതൃത്വത്തിൽ പാലക്കാട് ഏകദിന ഉപവാസം നടത്തിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ്,എം.എസ്.എഫ് തുടങ്ങിയ സംഘടനകളും വ്യത്യസ്ഥ സമരം നടത്തി. വാളയാര്‍ കേസ് സര്‍ക്കാറിനെതിരെ തിരിച്ചുവിടനാണ് യു.ഡി.എഫ് ശ്രമം. നാട്ടുകാരുടെ നേതൃത്വത്തില്‍ അട്ടപ്പള്ളത്ത് നടക്കുന്ന റിലേ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇതേ ആവശ്യമുന്നയിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രക്ക് നാളെ വാളയാറിൽ തുടക്കമാകും
എന്നാല്‍ പാലക്കാട് ജില്ലയിലെ 15 ഏരിയ കേന്ദ്രങ്ങളിലും സി.പി.എം വിശദീകരണ യോഗം നടത്തി.സി.പി.എമ്മിന് വാളയാര്‍ കേസ് അട്ടിമറിക്കപെട്ടതില്‍ യാതൊരു പങ്കുമില്ലെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എം.ബി രാജേഷ് പറഞ്ഞു.