തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ അക്രമം. ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം സമരക്കാര്‍ തടഞ്ഞു.
ബേക്കര്‍ ജംഗ്ഷനിലൂടെ മന്ത്രിയുടെ വാഹനം വരുന്നതു കണ്ട ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനത്തിനടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് വാഹനം വഴിതിരിച്ചു വിട്ടു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പ്രഭാവര്‍മയുടെ വാഹനവും സമരക്കാര്‍ തടഞ്ഞു.
ചിലയിടങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷമുണ്ടായി. തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസുകളുടെ കാറ്റഴിച്ചുവിട്ടു.
നേരത്തെ കാട്ടാക്കടയില്‍ കെഎസ്ആര്‍ടി ബസിനു നേരെ കല്ലേറുണ്ടാവുകയും പലയിടത്ത് ബസുകള്‍ തടയുകയും യാത്രക്കാരെ വഴിയിലിറക്കിവിടുകയും ചെയ്തിരുന്നു.
സ്റ്റാച്യൂ ജംഗ്ഷനില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ എടിഎം കൗണ്ടറുകള്‍ അടപ്പിച്ചു. സുരക്ഷാ ജീവനക്കാരനു നേരെ കയ്യേറ്റശ്രമമുണ്ടായി. സെക്രട്ടേറിയറ്റിനു മുന്നിലെ കടകള്‍ അടപ്പിച്ചു. ഫ്‌ളെക്‌സുകളും തകര്‍ത്തു. പെട്രോള്‍ പമ്പ് അടപ്പിക്കാനും ശ്രമമുണ്ടായി.