തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടല്‍ നടത്തി യുഡിഎഫ്. പി.ജെ. ജോസഫ് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.കെ. മുനീര്‍ എന്നിവരുമായിട്ടാണ് ജോസഫ് ചര്‍ച്ച നടത്തിയത്.
പാര്‍ട്ടിയുടെ പുതിയ ചെയര്‍മാന്‍ ആരാകണം എന്നുള്ള വിഷയത്തില്‍ നിയമപരമായ പരിഹാരം ഉണ്ടാകുന്നതുവരെ പ്രകോപനം ഉണ്ടാവരുതെന്നും നേതാക്കള്‍ ജോസഫിനോട് പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ നിര്‍ദേശം അംഗീകരിക്കുന്നതായും യുഡിഎഫിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാകില്ലെന്നും ജോസഫ് ഉറപ്പു നല്‍കുകയും ചെയ്തു.