തിരുവനന്തപുരം: പിണറായി വിജയന്‍ ഭരണഘടന തത്വങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ. എല്‍ഡിഎഫിനും യുഡിഎഫിനും ആകെയുള്ളത് അധികാരക്കൊതി മാത്രമാണ്. കോവിഡ് തടയുന്നതില്‍ സര്‍ക്കാരിന് നയമില്ല. ആശയപരമായി പാപ്പരായി. മുഖ്യമന്ത്രിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് പുറത്തായെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 2 ദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയതാണ് അദ്ദേഹം. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ജെ.പി. നഡ്ഡയെ വാഹനങ്ങളുടെ അകമ്പടിയോടെ സംസ്ഥാന കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനിലേക്ക് ആനയിച്ചു. പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ നഡ്ഡ പങ്കെടുത്തു.
നാളെ രാവിലെ അദ്ദേഹം നെടുമ്പാശേരിയിലേക്ക് പോകും. വൈകുന്നേരം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം നഡ്ഡ ഉദ്ഘാടനം ചെയ്യുമെന്നും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അറിയിച്ചു.